Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Satheeshan

കൊ​ച്ചി​യി​ൽ ചി​ത്ര​ന​ഗ​രം, കോ​ഴി​ക്കോ​ട്ട് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, തൃ​ശൂ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി; സി​നി​മ​യ്ക്ക് നേ​ട്ട​ങ്ങ​ളേ​റേ

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റി​ൽ മ​ല​യാ​ള​സി​നി​മ​യ്ക്ക് നേ​ട്ട​ങ്ങ​ളേ​റെ​യാ​ണ്. മ​ല​യാ​ള​സി​നി​മ മേ​ഖ​ല​യെ വി​ക​സി​പ്പി​ക്കാ​ൻ സ​മ​ഗ്ര​പ​ദ്ധ​തി​ക​ളാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജെ.​സി. ഡാ​നി​യേ​ൽ ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഫി​ലിം സി​റ്റി ചി​ത്ര​ന​ഗ​രം കൊ​ച്ചി​യി​ൽ സ്ഥാ​പി​ക്കും.

സി​നി​മ​യ്ക്ക് വ്യ​വ​സാ​യ പ​ദ​വി ന​ൽ​ക​ൽ, അ​ന്ത​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​നാ​യി സ്ഥി​ര​മാ​യ വേ​ദി സൃ​ഷ്ടി​ക്ക​ൽ, ആ​ന്‍റി പൈ​റ​സി സെ​ല്ലു​ക​ൾ രൂ​പി​ക​രി​ക്ക​ൽ, ദേ​ശീ​യ അ​ന്ത​രാ​ഷ്ട്ര സി​നി​മ നി​ർ​മാ​ണ​ത്തെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം രൂ​പ​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നാ​യി നൂ​റു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രി​ത്തി​യി​രി​ക്കു​ന്ന​ത്.

എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ ഓ​ർ​മ​യ്ക്കാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ൽ കോ​ഴി​ക്കോ​ട് ക​ൾ​ച്ച​റ​ൽ പാ​ർ​ക്കും സ്ഥാ​പി​ക്കും. ക​ഥ​ക​ളി, കൂ​ത്ത്, തെ​യ്യം, ഒ​പ്പ​ന, മാ​പ്പി​ള​പ്പാ​ട്ട്, മാ​ർ​ഗം ക​ളി, അ​യ്നി​പ്പാ​ട്ട്, ഗോ​ത്ര​ക​ലാ​രൂ​പ​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കും. ജെ​ൻ-​സി കു​ട്ടി​ക​ൾ​ക്കാ​യി അ​വ​രു​ടെ ഷോ​ർ​ട്ഫി​ലി​മു​ക​ൾ, ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും നൃ​ത്ത സം​ഗീ​ത​ങ്ങ​ൾ എ​ന്നി​വ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നും സൗ​ക​ര്യം ഒ​രു​ക്കും.

ഇ​തി​ലൂ​ടെ വി​നോ​ദ-​വി​ഞ്ജാ​ന കേ​ന്ദ്ര​മാ​ക്കി ഇ​തി​നെ മാ​റ്റാ​നാ​ണ് ഉ​ദ്ദേ​ശ്യം. 50 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി കേ​ര​ള ക​ൾ​ച്ച​റ​ൽ ടൂ​റി​സം ട്രെ​സ്റ്റ് രൂ​പി​ക​രി​ക്കും.

കൂ​ടാ​തെ മ​ൺ​മ​റ​ഞ്ഞ വി​ഖ്യാ​ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജോ​ൺ​സ​ൺ മാ​ഷി​ന്‍റെ പേ​രി​ൽ തൃ​ശൂ​രി​ൽ മ്യൂ​സി​ക് അ​ക്കാ​ദ​മി ആ​രം​ഭി​ക്കും. ഇ​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യാ​ണ് വ​ക​യി​രി​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Corehub Up